01:42am 11 November 2026
NEWS
ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനങ്ങൾ മിനുക്കിയ ‘ലില്ലിയൊരുക്കും പൊന്നോണം’
29/08/2025  06:37 PM IST
nila
ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനങ്ങൾ മിനുക്കിയ ‘ലില്ലിയൊരുക്കും പൊന്നോണം’

ചെങ്ങന്നൂർ : കാണികളുടെ കണ്ണ് നിറയിച്ച കലാപ്രകടനങ്ങളോടെ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ ഓണാഘോഷം നടന്നു. കുട്ടികളുടെ രംഗപൂജയോടെ തുടങ്ങിയ ആഘോഷം സംഘനൃത്തം, പുലികളി, മാവേലി വരവ്, വള്ളംകളി മാതൃക, വടംവലി, ഉറിയടി, ഓണസദ്യ എന്നിവയോടെ നിറഞ്ഞുനിന്നു.ചടങ്ങ് ഭീമ ജൂവൽസ് ചെയർമാൻ ബിന്ദു മാധവ് ഉദ്ഘാടനം ചെയ്തു. ലയൺസ് ഗവർണർ വിന്നി ഫിലിപ്പ്, ലില്ലി ചെയർമാൻ ഡോ. പി. ജി. ആർ. പിള്ള, വൈസ് ഗവർണർ മാർട്ടിൻ ഫ്രാൻസിസ്, മുൻ ഗവർണർ ആർ. വെങ്കിടാചലം, മാനേജിംഗ് ട്രസ്റ്റി ജി. വേണുകുമാർ, മുത്തൂറ്റ് റീജിയണൽ മാനേജർ ജേക്കബ് ഈപ്പൻ, കൺസൾട്ടന്റ് എം. ആർ. പി. പിള്ള, സുധീഷ് കുമാർ, അജാ സോണി, പ്രിൻസിപ്പാൾ മോളി സേവ്യർ, എം പി പ്രതിപാൽ, നൗഷാദ് ആറ്റിൻകര, എസ് ഗോപിനാഥ്, കെ കെ രാജേന്ദ്രൻ, സദാശിവൻ നായർ  എന്നിവർ പ്രസംഗിച്ചു.

രക്ഷിതാക്കളും, ടീം ലില്ലി അംഗങ്ങളും, വിദ്യാർത്ഥികളും ഉൾപ്പെടെ നാനൂറിലധികം പേർ ചടങ്ങിൽ പങ്കുചേർന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.